പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

Posted on: March 4, 2013 3:27 pm | Last updated: March 4, 2013 at 3:27 pm
SHARE

supreme courtന്യൂഡല്‍ഹി: പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ സത്യലാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് എസ് എസ് നിജജാര്‍ അധ്യക്ഷനായ ബഞ്ച് 19ന് കേസ് വീണ്ടും പരിഗണിക്കും.