കെനിയയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

Posted on: March 4, 2013 3:10 pm | Last updated: March 6, 2013 at 12:32 pm
SHARE

Kenya_1384245fനെയ്‌റോബി: കെനിയയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 1200ലധികം പേര്‍ കൊല്ലപ്പെട്ട വംശീയ കലാപത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. പ്രസിഡന്റ്, സെനറ്റര്‍മാര്‍, പാര്‍ലിമെന്റ് അംഗങ്ങള്‍, ഗവര്‍ണര്‍മാര്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുക. പ്രധാനമന്ത്രിയായിരുന്ന റെയ്‌ല ഒഡിംഗയും ഉപ പ്രധാനമന്ത്രിയായിരുന്ന ഉഹ്‌രു കെനിയാട്ട എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ പ്രമുഖര്‍.