പ്രണാബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് സമീപം സ്‌ഫോടനം

Posted on: March 4, 2013 2:49 pm | Last updated: March 4, 2013 at 3:13 pm
SHARE

strike
ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് സമീപം സ്‌ഫോടനം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് പ്രണാബ് ബംഗ്ലാദേശിലെത്തിയത്. രാഷ്ട്രപതി സുരക്ഷിതനാണെന്നും ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി നേതാവ് ധല്‍വാര്‍ ഹുസൈന്‍ സയ്യിദിയെ യുദ്ധക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രണാബ് ബംഗ്ലാദേശിലെത്തിയത്. ഇതുവരെ എഴുപതിലധികം പേരാണ് പ്രക്ഷോഭത്തില്‍ മരിച്ചത്.