ജോര്‍ജിന്റെ പരാമര്‍ശം യു ഡി എഫ് ചര്‍ച്ച ചെയ്യും: തങ്കച്ചന്‍

Posted on: March 4, 2013 2:00 pm | Last updated: March 4, 2013 at 3:34 pm
SHARE
pp-thankachan

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ ആരോപണം യു ഡി എഫ് ചര്‍ച്ച ചെയ്യുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഗണേഷിന്റെ പരാതി യു ഡി എഫിന് ലഭിച്ചിട്ടുണ്ട്. ജോര്‍ജ് ഇത്തരം അഭിപ്രായം പുറത്ത് പറയരുതായിരുന്നു. യു ഡി എഫില്‍ അതിനുള്ള വേദിയുണ്ടെന്ന് തങ്കച്ചന്‍ പറഞ്ഞു.

അതിനിടെ, ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഗണേഷ് കുമാറിന്റെ അനുയായികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ബാലകൃഷ്ണ പിള്ളയുടെയും ജോര്‍ജിന്റെയും കോലം കത്തിക്കുകയും ചെയ്തിട്ടുണ്ട്.