Connect with us

National

ജവാന്മാരുടെ തലയറുത്ത സംഭവം: സുപ്രീം കോടതി വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ തലയറുത്ത കേസില്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി വിശദീകരണം തേടി. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനിടെ മരിച്ച സൗരഭ് കാലിയയുടെ പിതാവ് നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് പാക് സൈന്യം ജവാന്മാരുടെ തലയറുത്ത കേസില്‍ കോടതി വശദീകരണം തേടിയത്.

കഴിഞ്ഞ ജനുവരി എട്ടിനാണ് അതിര്‍ത്തി ലംഘിച്ചെത്തിയ പാക്‌ സൈന്യം പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്മാരെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയത്.

---- facebook comment plugin here -----

Latest