എച്ച് ഐ വി ചികിത്സയില്‍ പുത്തന്‍ വഴിത്തിരിവ്

Posted on: March 4, 2013 11:53 am | Last updated: March 14, 2013 at 6:51 pm
SHARE

P1-BK530_AIDSCU_G_20130303175252വാഷിംഗ്ടണ്‍: എച്ച് ഐ വി ബാധയോടെ ജനിച്ച കുട്ടിയെ പൂര്‍ണമായി ഭേദപ്പെടുത്തിയതായി യു എസ് ഗവേഷകര്‍. എച്ച് ഐ വി ബാധയോടെ മിസിസിപ്പിയില്‍ ജനിച്ച കുട്ടിയെയാണ് പൂര്‍ണമായി സുഖപ്പെടുത്തിയതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഇപ്പോള്‍ രണ്ടര വയസ്സുള്ള കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല.
ആദ്യമായാണ് ഇത്തരമൊരു മുന്നേറ്റമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് ചില്‍ഡ്രന്‍സ് സെന്ററിലെ വൈറോളജിസ്റ്റ് ഡിബോറ പോര്‍സോഡ് പറഞ്ഞു.
ഈ ചികിത്സ മറ്റ് കുട്ടികളില്‍ ഫലിക്കുമോയെന്നറിയാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഇവര്‍ അറിയിച്ചു.