പോലീസുദ്യേഗസ്ഥന്റെ കൊലപാതകം: യു പി മന്ത്രി രാജിവെച്ചു

Posted on: March 4, 2013 11:34 am | Last updated: March 12, 2013 at 3:39 pm
SHARE

raja_350_030413105718ലക്‌നോ: പോലീസ് ഉദ്യോഗസ്ഥന്റെ വധവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മന്ത്രി രാജിവെച്ചു. രാജാ ഭയ്യ എന്ന രഘുരാജ് പ്രതാപ് സിംഗ് ആണ് രാജിവെച്ചത്. അഖിലേഷ് യാദവ് മന്ത്രിസഭയിലെ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രിയാണ് രാജാ ഭയ്യ. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സിയ ഉള്‍ ഹഖിന്റെ വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് രാജി. ഭയ്യക്കും ഏഴ് അനുയായികള്‍ക്കും എതിരെയാണ് കേസെടുത്തത്. വില്ലേജ് തലവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിനിടെയാണ് ഹഖുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്.
തന്റെ ഭര്‍ത്താവിന്റെ മരണത്തിനു പിന്നില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഹഖിന്റെ ഭാര്യ പര്‍വീണ്‍ രംഗത്തെത്തിയിരുന്നു.