മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍

Posted on: March 4, 2013 11:14 am | Last updated: March 4, 2013 at 11:14 am
SHARE

oommen chandlന്യൂഡല്‍ഹി: റെയില്‍ ബജറ്റിലും പൊതു ബജറ്റിലും കേരളത്തെ അവഗണന നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രി സംഘം ഡല്‍ഹിയിലെത്തി. ഇന്നും നാളെയുമായി ഇരുപത് കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ബജറ്റ് അവഗണനക്ക് പുറമെ കെ എസ് ആര്‍ ടി സി നേരിടുന്ന പ്രതിസന്ധിയും ചര്‍ച്ചയില്‍ ഉള്‍പ്പെടും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ എം മാണി, കെ സി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍ കുമാര്‍, പി ശിവകുമാര്‍, അനൂപ് ജേക്കബ്, കെ പി മോഹനന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം പിമാരുടെ യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വൈകുന്നേരം ഏഴിന് കേരളാ ഹൗസിലാണ് യോഗം.