പ്രധാനമന്ത്രിയാകാന്‍ പവാര്‍ തയ്യാര്‍: പ്രഫുല്‍ പട്ടേല്‍

Posted on: March 3, 2013 4:14 pm | Last updated: March 3, 2013 at 4:21 pm
SHARE

pawar1ന്യൂഡല്‍ഹി: അഭിപ്രായ സമന്വയമുണ്ടാകുകയാണെങ്കില്‍ എന്‍ സി പി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രിയാകാന്‍ സന്നദ്ധനാണെന്ന് എന്‍ സി പി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍. കോണ്‍ഗ്രസില്‍ എന്‍ സി പി ലയിക്കുമെന്നത് പല തവണ കേട്ട കാര്യമാണ്. അതൊരിക്കലും സാധ്യമല്ല. അഭിപ്രായ സമന്വയമുണ്ടാകുകയാണെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ പവാര്‍ തയ്യാറാണ്. പക്ഷേ, ഇപ്പോള്‍ അങ്ങനെ പറയുന്നത് അടിസ്ഥാനപരമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് കീഴില്‍ പ്രവര്‍ത്തിക്കാനും സന്നദ്ധമാണെന്ന് പ്രഫുല്‍ പട്ടേല്‍.