വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍

Posted on: March 3, 2013 3:41 pm | Last updated: March 3, 2013 at 3:41 pm
SHARE

sdj-kidnapചാലക്കുടി: എല്‍ കെ ജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയല്‍. സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് സൂചന. തട്ടിക്കൊണ്ട് പോകാനുപയോഗിച്ച കാറും പോലീസ് കണ്ടെത്തി.
കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയാണെന്നും ഇതിന് പിന്നില്‍ പ്രൊഫഷനല്‍ സംഘമല്ലെന്നും പോലീസ് നേരത്തെ പറഞ്ഞിരുന്നു.
സ്‌കൂള്‍ പരിസരത്തു നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം തിരുവില്വാമല പള്ളിക്ക് സമീപത്ത് വെച്ച് കണ്ടെത്തുകയായിരുന്നു. വിളക്കത്ത് പറമ്പില്‍ മധുവിന്റെ മകള്‍ അനുശ്രീ (4)യെയാണ് തട്ടിക്കൊണ്ടു പോയത്.