പ്രണാബിന്റെ ബംഗ്ലാദേശ് സന്ദര്‍ശനം തുടങ്ങി

Posted on: March 3, 2013 3:15 pm | Last updated: March 3, 2013 at 3:16 pm
SHARE

Pranab_1383423fധാക്ക: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശനം തുടങ്ങി. മൂന്ന് ദിവസത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് പ്രണാബ് ബംഗ്ലാദേശിലെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഹസ്‌റത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രണാബിനെ ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ സ്വീകരിച്ചു.
ജമാഅത്തെ ഇസ്ലാമി നേതാവ് ധല്‍വാര്‍ ഹുസൈന്‍ സയ്യിദിയെ യുദ്ധക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിച്ചതില്‍ പ്രതിഷേധിച്ച് ആഭ്യന്തര കലാപം നടക്കുകയാണ്. പ്രതിപക്ഷമായ ബി എന്‍ പി രണ്ട് ദിവസത്തെ പൊതുപണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് പ്രണാബിന്റെ സന്ദര്‍ശനം. പ്രതിപക്ഷ നേതാവും ബി എന്‍ പി ചെയര്‍പേഴ്‌സണുമായ ഖാലിദ സിയ പ്രണാബുമായി തിങ്കളാഴ്ച നടത്താനുള്ള കൂടിക്കാഴ്ച റദ്ദാക്കിയിട്ടുണ്ട്.