ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കും: ഗണേഷ്

Posted on: March 3, 2013 2:58 pm | Last updated: March 3, 2013 at 2:58 pm
SHARE

Ganesh Kumarതിരുവനന്തപുരം: പി സി ജോര്‍ജിനെതിരെ നയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. നിയമ വിദഗ്ധരുമായി ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കും. തന്നെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും ഇതില്‍ വാസ്തവമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ ശത്രുതയും ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. മന്ത്രിയെന്ന നിലയില്‍ പോലീസ് സംരക്ഷണമുള്ളയാളാണ് താന്‍. പിന്നെങ്ങനെ മന്ത്രിമന്ദിരത്തില്‍ കയറി ഒരാള്‍ മര്‍ദിക്കുമെന്നും ഗണേഷ് ചോദിച്ചു.