Connect with us

National

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി മോഡി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. രാജ്യം മുങ്ങിതാഴ്ന്നുകൊണ്ടിരക്കുകയാണ്. വിലക്കയറ്റം കൊണ്ട് പാവപ്പെട്ടവര്‍ ബുദ്ധിമുട്ടുന്നു. രാജ്യത്ത് ഒരു സര്‍ക്കാറുണ്ടോയെന്നുപോലും സംശയമാണ്. ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സംസാരിക്കുകയായിരുന്നു മോഡി.
രാജ്യ താത്പര്യം ഒന്നോ രണ്ടോ കുടുംബങ്ങള്‍ക്ക് ബലികഴിച്ചിരിക്കുകയാണെന്ന് നെഹ്‌റു- ഗാന്ധി കുടുംബത്തെ നേരിട്ട് പരാമര്‍ശിക്കാതെ മോഡി പറഞ്ഞു.