മഅ്ദനിക്ക് ജാമ്യം: ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Posted on: March 3, 2013 12:35 pm | Last updated: March 12, 2013 at 3:42 pm
SHARE

madani4തിരുവനന്തപുരം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി മഅ്ദനിക്ക് ജാമ്യം അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്ക് ഉമ്മന്‍ ചാണ്ടി കത്തയച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സൂഫിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്തയച്ചത്. ഈ മാസം പത്തിനാണ് മഅ്ദനിയുടെ മകളുടെ വിവാഹം. ജാമ്യം ലഭിക്കുന്നതിന് വേണ്ടി പി ഡി പി നേതാക്കള്‍ നിയമപരമായി കോടതിയെ സമീപിക്കും.