പൂജാരക്കും വിജയിനും സെഞ്ച്വറി: ഇന്ത്യക്ക് 74 റണ്‍സ് ലീഡ്

Posted on: March 3, 2013 12:19 pm | Last updated: March 3, 2013 at 6:26 pm
SHARE

154994

ഹൈദരാബാദ്: ഓസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 74 റണ്‍സിന്റെ ലീഡ്. ഇന്ന് കളി നിര്‍ത്തുമ്പോള്‍ പൂജാരയുടെയും(162) മുരളി വിജയിന്റെയും(129) സെഞ്ച്വറിയുടെ സഹായത്താല്‍ ഇന്ത്യ ഒരു വിക്കറ്റിന് 311 റണ്‍സെടുത്തു. ഇരുവരുടെയും കൂട്ടുകെട്ടില്‍ 294 ണണ്‍സ് പിറന്നു. ആറ് റണ്‍സെടുത്ത സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്‌