ഹിമാചലില്‍ വിദ്യാര്‍ഥികള്‍ക്ക് ബസില്‍ സൗജന്യ യാത്ര

Posted on: March 3, 2013 11:52 am | Last updated: March 3, 2013 at 11:52 am
SHARE

hp1ഷിംല: ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബസില്‍ ഇനി സൗജന്യ യാത്ര. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എച്ച് ആര്‍ ടി സി) ബസുകളിലാണ് സൗജന്യം അനുവദിക്കുക. സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രയാണ് സര്‍ക്കാര്‍ സൗജന്യമാക്കിയിരിക്കുന്നത്. അവധി ദിവസത്തിന് ഇത് ബാധകമാകില്ല. ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമാനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്ര സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി വീരഭദ്ര സിംഗ് ജനുവരി 25ന് പ്രഖ്യാപിച്ചിരുന്നു.