ഡല്‍ഹിയില്‍ കുട്ടികളെ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: March 3, 2013 11:31 am | Last updated: March 3, 2013 at 11:32 am
SHARE

3320132350500-largeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ബന്ധു ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മണ്ടാവ്‌ലിയിലെ സ്‌കൂളില്‍ നിന്ന് ചൊവ്വാഴ്ച കാണാതായ ഏഴ് വയസ്സുകാരന്‍ മന്‍സിജിന്റെയും സഹോദരി യാഷ്ബിയുടെയും മൃതദേഹങ്ങള്‍ ഇന്നലെയാണ് കണ്ടെത്തിയത്. കുട്ടികളുടെ ബന്ധുവായ അമിത്, ശിവം ഗുപ്ത, പങ്കജ് കാശ്യപ് എന്നിവരാണ് അറസ്റ്റിലായത്.
കുട്ടികളെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.