Connect with us

Ongoing News

തിരുവനന്തപുരത്ത് പൈപ്പ് പൊട്ടി; ജലവിതരണം തടസ്സപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് വീണ്ടും പൊട്ടി. അരുവിക്കരയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പാണ് ഇന്ന് രാവിലെ കുമ്മി പമ്പ് ഹൗസിന് സമീപം പൊട്ടിയത്. അരുവിക്കരയില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. സ്റ്റാച്യു ജംഗ്ഷന്‍, വെള്ളയമ്പലം, പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജലവിതരണം ഇതോടെ തടസ്സപ്പെട്ടിട്ടുണ്ട്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വെള്ളം ലഭിക്കാത്ത പ്രദേശങ്ങളില്‍ നഗരസഭ വെള്ളമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം നഗരത്തില്‍ നാലിടത്ത് െൈപപ്പ് പൊട്ടിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അധ്യക്ഷനായ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തില്‍ വീണ്ടും പൈപ്പ് പൊട്ടിയത്.

Latest