ട്രേഡ് യൂണിയന്‍ നേതാവ് വി ബി ചെറിയാന്‍ അന്തരിച്ചു

Posted on: March 2, 2013 6:35 pm | Last updated: March 3, 2013 at 11:01 am
SHARE

4442402096_3f1cc4f206_mകൊച്ചി: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ വി ബി ചെറിയാന്‍ (68) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്ന അദ്ദേഹം കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സസയിലായിരുന്നു. സി ഐ ടി യു മുന്‍ ദേശീയ സെക്രട്ടറിയാണ്. സേവ് സി പി എം ഫോറത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന പാര്‍ട്ടി ആരോപണത്തിന് അന്വേഷണം നേരിട്ട അദ്ദേഹത്തെ 1998 ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സി പി എം വിട്ട അദ്ദേഹം എം സി പി ഐ (യു) എന്ന സംഘടനയുണ്ടാക്കി അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. സി പി എം ലെ വിഭാഗീതയുടെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. അടുത്ത കാലത്ത് ദേശാഭിമാനിയില്‍ അദ്ദേഹത്തിന്റെ ലേഖനം വന്നത് ഏറെ ചര്‍ച്ചയായിരുന്നു.