വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു

Posted on: March 2, 2013 4:25 pm | Last updated: March 15, 2013 at 8:36 am
SHARE

വെള്ളരിക്കുണ്ട്: പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ബളാല്‍ സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ബളാലിലെ കരീമി(24) നെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
2012 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ബളാലിലെ ഒരു സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കരീം തന്നെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം തുറന്ന് പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ വിവരം ചൈല്‍ഡ്‌ലൈന്‍ അധികൃതരെ അറിയിക്കുകയും ചൈല്‍ഡ്‌ലൈനിന്റെ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് കേസെടുത്തതോടെ അന്വേഷണച്ചുമതല കാസര്‍കോട് എസ്എംഎസ് ഡിവൈഎസ് പി ഏറ്റെടുത്തു.
ഒളിവില്‍ കഴിയുന്ന കരീമിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അനേ്വഷണം ഊര്‍ ജിതമാക്കിയിട്ടുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി.