കാശ്മീരില്‍ പോലീസുകാര്‍ വെടിയേറ്റ് മരിച്ചു

Posted on: March 2, 2013 4:11 pm | Last updated: March 2, 2013 at 4:11 pm
SHARE

5kashmir-ap-670ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ മരിച്ചു. ഇന്ത്യന്‍ റിസര്‍വ് പോലീസിലെ കോണ്‍സ്റ്റബിള്‍മാരാണ് കൊല്ലപ്പെട്ടത്. ഹന്‍ദ്വാര ടൗണിലാണ് സംഭവം. സാധാരണ നടത്തുന്ന പട്രോളിംഗിനിടെ വളരെ അടുത്തുനിന്നാണ് വെടിയേറ്റത്.