സൂര്യനെല്ലി: കുര്യനെതിരായ സ്വകാര്യ അന്യായം തള്ളി

Posted on: March 2, 2013 3:40 pm | Last updated: March 2, 2013 at 3:41 pm
SHARE

p.j kurienപീരുമേട്: രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായം തള്ളി. പീരുമേട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യയമാണ് തള്ളിയത്. ഒരിക്കല്‍ പരിഗണിച്ച് തൊടുപുഴ സെഷന്‍സ് കോടതിക്ക് കൈമാറിയ കേസാണിതെന്ന് കോടതി പറഞ്ഞു.
കേസിലെ മൂന്നാം പ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരെ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. നേരത്തെ അന്വേഷണം അവസാനിപ്പിച്ച കേസായതിനാല്‍ പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.