എല്‍ ഡി എഫ് വിപുലീകരിക്കും: പന്ന്യന്‍

Posted on: March 2, 2013 1:43 pm | Last updated: March 2, 2013 at 4:36 pm
SHARE

pannyan-raveendranതൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിപുലീകരിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരുമെന്ന സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായം സ്വാഗതാര്‍ഹമാണ്. അടുത്ത എല്‍ ഡി എഫ് യോഗം മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ പറഞ്ഞു.
മുന്നണി വിട്ടവര്‍ മടങ്ങിവരുന്നതിനോട് തുറന്ന സമീപനമാണുള്ളതെന്ന് കാരാട്ട് കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.