അമേരിക്ക ചെലവ് ചുരുക്കുന്നു; ബില്ലില്‍ ഒബാമ ഒപ്പ് വെച്ചു

Posted on: March 2, 2013 1:15 pm | Last updated: March 6, 2013 at 6:57 am
SHARE

obamaവാഷിംഗ്ടണ്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കുന്ന ബില്ലില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പ് വെച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് 8500 കോടി ഡോളറിന്റെ ചെലവ് ചുരുക്കല്‍ പദ്ധതിക്കാണ് രൂപം നല്‍കിയത്. ഇന്നലെ വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാതെയാണ് ബില്ലില്‍ ഒബാമ ഒപ്പ് വെച്ചിട്ടുള്ളത്. ചെലവ് ചുരുക്കല്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ഐ എം എഫിന്റെ മുന്നറിയിപ്പ് കണക്കിലെടുക്കാതെയാണ് തീരുമാനമെടുത്തത്.