റെയില്‍വേ അവഗണന: ബന്‍സാലുമായി ആന്റണി ചര്‍ച്ച നടത്തി

Posted on: March 2, 2013 12:57 pm | Last updated: March 6, 2013 at 6:57 am
SHARE

Antonyന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധം പ്രതിരോധ മന്ത്രി എ കെ ആന്റണി റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ബന്‍സല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ കേരളത്തില്‍ നിന്നുള്ള ഭരണകക്ഷി എം പിമാര്‍ ബന്‍സാലുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ബന്‍സാലുമായി ആന്റണി കൂടിക്കാഴ്ച നടത്തിയത്.