ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗം തുടങ്ങി

Posted on: March 2, 2013 12:32 pm | Last updated: March 3, 2013 at 1:35 pm
SHARE

narendra_modiന്യൂഡല്‍ഹി: ബി ജെ പിയുടെ ദ്വിദിന ദേശീയ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ തുടങ്ങി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രചാരണ സമിതിയുടെ അധ്യക്ഷനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ചുമതലപ്പെടുത്തിയേക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സംഗിന്റെ പ്രസംഗത്തില്‍ മോഡിയെ ആവര്‍ത്തിച്ച് പ്രശംസിച്ചു. തുടര്‍ച്ചയായി മൂന്ന് തവണ ബി ജെ പി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് ഗുജറാത്തിലാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന സൂചനയും രാജ്‌നാഥ് സിംഗ് നല്‍കി.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.