കെ എസ് ആര്‍ ടി സി പൂട്ടേണ്ടി വരും: ആര്യാടന്‍

Posted on: March 2, 2013 11:13 am | Last updated: March 3, 2013 at 12:36 pm
SHARE

aryadan-muhammedകൊച്ചി: ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്ല. ഇതേ നില തുടരുകയാണെങ്കില്‍ കെ എസ് ആര്‍ ടി സി പൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ വിലയില്‍ 1.20 രൂപയാണ് ഇന്നലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വര്‍ധിപ്പിച്ചത്. പ്രതിദിനം 2.86 ലക്ഷം രൂപയുടെ അധിക ചെലവാണ് ഇതോടെ കോര്‍പറേഷന് ഉണ്ടായിട്ടുള്ളത്.
കെ എസ് ആര്‍ ടി സി ക്ക് തൊണ്ണൂറ് കോടിയാണ് പ്രതിമാസ നഷ്ടം. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്വകാര്യ- സപ്ലൈകോ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങുന്നത് ആലോചനയിലുണ്ടെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.