പ്രഭാകരന്റെ മകനെ വധിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

Posted on: March 2, 2013 10:57 am | Last updated: March 6, 2013 at 12:32 pm
SHARE

prabhakaran sonകൊളംബോ: എല്‍ ടി ടി ഇ തലവന്‍ പ്രഭാകരന്റെ ഇളയ മകന്‍ ബാലചന്ദ്രനെ ശ്രീലങ്കന്‍ സൈന്യം വധിച്ചുവെന്ന വാര്‍ത്ത പ്രസിഡന്റ് രജപക്‌സെ നിഷേധിച്ചു. പ്രഭാകരന്റെ പന്ത്രണ്ട് വയസ്സുള്ള മകന്‍ ബാലചന്ദ്രന്‍ സൈനിക ക്യമ്പില്‍ ഭക്ഷണം കഴിക്കുന്നതിന്റെയും പിന്നീട് ക്രൂരമായി കൊല്ലപ്പെട്ടതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വളരെ അടുത്തു വെച്ചാണ് സൈനികര്‍ ഈ ബാലനെതിരെ നിറയൊഴിച്ചതെന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു.