ആംബുലന്‍സുകള്‍ തട്ടിയെടുത്തതായി പരാതി

Posted on: March 2, 2013 10:14 am | Last updated: March 2, 2013 at 10:14 am
SHARE

കോഴിക്കോട്: കോഴിക്കോട്: ഏഞ്ചല്‍സിന് കീഴിലുള്ള ആംബുലന്‍സുകള്‍ തട്ടിയെടുത്തതായി പരാതി. മെഡിക്കല്‍ കോളജ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഏഞ്ചല്‍സിന്റെ രണ്ട് ആംബുലന്‍സുകളാണ് സി ഐ ടി യു, ഐ എന്‍ ടിയു സി, ബിഎം എസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തട്ടിയെടുത്തതായാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് വാഹനങ്ങള്‍ തട്ടിയെടുത്തത്. റോഡരികില്‍ രണ്ട് ആംബുലന്‍സുകളും പാര്‍ക്ക് ചെയ്യരുത്, മൃതദേഹങ്ങള്‍ കൊണ്ടുപോകരുത് എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആംബുലന്‍സുകള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വൈസ് ചെയര്‍മാന്‍ പി എം ജനാര്‍ദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.