കരിപ്പൂരില്‍ സി ബി ഐ റെയ്ഡ്: പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു

Posted on: March 1, 2013 9:10 pm | Last updated: March 2, 2013 at 3:05 pm
SHARE

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ബി ഐ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 22 പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തി. ഒരു യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ഇവ വ്യാജമാണോ എന്ന് പരിശോധിച്ചുവരികയാണ്.
കരിപ്പൂരില്‍ വിമാനമിറങ്ങിയ ഒരു യാത്രക്കാരിയില്‍ നിന്നും ആഭരണത്തിന് നികുതിയായി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. ആദ്യം 15000 രൂപ വേണമെന്ന് ആവശ്യപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിന്നീട് വില പേശലുകള്‍ക്ക് ഒടുവില്‍ 5000 രൂപ ആവശ്യപ്പെടുവെന്നായിരുന്നു പരാതി.