ഗൂഗിള്‍ വിശ്വസനീയമായ ഓണ്‍ലൈന്‍ ബ്രാന്‍ഡ്

Posted on: March 1, 2013 4:20 pm | Last updated: March 5, 2013 at 1:06 am
SHARE

google-facebook-twitterമുംബൈ: ഇന്ത്യയില്‍ ഏറ്റവും വിശ്വസനീയമായ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ഗൂഗിളാണെന്ന് പഠനം. ഫേസ്ബുക്കിനാണ് രണ്ടാം സ്ഥാനം. സെര്‍ച്ച് എന്‍ജിനുകളില്‍ ഗൂഗിളിന് തൊട്ടുപിന്നിലാണ് യാഹുവിന്റെ സ്ഥാനം. പതിനാറ് നഗരങ്ങളിലായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 211 വിഭാഗങ്ങളിലായി 19,000 ബ്രാന്‍ഡുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഓര്‍ക്കൂട്ടും ട്വിറ്ററും നാലും ആറും സ്ഥാനത്താണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കാറ്റഗറിയില്‍ ഫേസ്ബുക്കാണ് ഒന്നാം സ്ഥാനത്ത്. ഒമ്പതാം സ്ഥാനത്തുള്ള യൂട്യൂബ് ഓണ്‍ലൈന്‍ ഷെയറിംഗ് പോര്‍ട്ടലുകളില്‍ മുന്നിലാണ്.