ലോഡ്‌ഷെഡ്ഡിംഗിന് ഇളവ്

Posted on: March 1, 2013 2:20 pm | Last updated: March 1, 2013 at 2:20 pm
SHARE

KSEB-Logoതിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് ഉണ്ടാകില്ല. നാളെ വൈകീട്ട് മുതല്‍ ഈ മാസം 23 വരെയാണ് ലോഡ്‌ഷെഡ്ഡിംഗ് ഒഴിവാക്കുന്നത്. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ തുടങ്ങുന്നതിന് മുന്നോടിയായാണ് ഇളവ്. ഉത്തരവ് വൈദ്യുതി ബോര്‍ഡ് പുറത്തിറക്കി. പുറമെ നിന്ന് അധിക വൈദ്യുതി കൊണ്ടുവരാനാണ് തീരുമാനം.