തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കണ്ടെത്തി

Posted on: March 1, 2013 1:54 pm | Last updated: March 2, 2013 at 10:25 am
SHARE

sdj-kidnapചാലക്കുടി: തട്ടിക്കൊണ്ടുപോയ എല്‍ കെ ജി വിദ്യാര്‍ഥിനിയെ കണ്ടെത്തി. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ തിരുവില്വാമലയിലാണ് കണ്ടെത്തിയത്. സെന്റ് ജോര്‍ജ് സ്‌കൂളിന് മുന്നില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കാറിലെത്തിയ സംഘം രാവിലെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

ചാലക്കുടി കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ സകൂളിനു സമീപത്തുവെച്ചാണ് സംഭവം. കാടുകുറ്റി വിളക്കത്തുപറമ്പില്‍ അനുശ്രീയെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിയുടെ പിതാവില്‍ നിന്ന് തട്ടിക്കൊണ്ടു പോയവര്‍ ഏഴ് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.