ഐ സി എഫ്. ഓണ്‍ലൈന്‍ ക്വിസ് പത്തിന്

Posted on: March 1, 2013 1:46 pm | Last updated: March 1, 2013 at 1:46 pm
SHARE

ദോഹ: ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി തിരുനബി ലോകത്തിനു വഴികാട്ടി എന്ന കാമ്പൈനിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി (സ) യുടെ ജീവിത ചരിത്രം വിഷയമായി നടത്തുന്ന ക്വിസ് മത്സരം ഈ മാസം 10നാണ് നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www . qataricf .com എന്ന വെബ്‌സൈറ്റില്‍ ഞ്ചാം തീയതിക്ക് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഖത്തറില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ഒന്നിലധികം വിജയികളുണ്ടായാല്‍ നറുക്കെടുപ്പിലൂടെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും പ്രഖ്യാപിക്കുമെന്നും ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു