ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുന്നു

Posted on: March 1, 2013 1:44 pm | Last updated: March 1, 2013 at 9:13 pm
SHARE

KONICA MINOLTA DIGITAL CAMERA

തിരുവനന്തപുരം: സ്ഥാനത്തെ ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക് രോഗികളെ വലച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സ ഒഴികെയു

 

ള്ളവയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത് രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കി. ജില്ലാ, താലൂക്ക് ആശുപത്രികളിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നുണ്ട്. അത്യാവശ്യ ശസ്ത്രക്രിയകള്‍ മാത്രമേ നടക്കുന്നുള്ളൂ. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ മാസം നാല് മുതല്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെ മുഴുവന്‍ സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കെ ജി എം ഒ എ അറിയിച്ചു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഫെബ്രുവരി 18 മുതല്‍ അനിശ്ചിതകാല നിസ്സഹകരണ സമരം നടത്തി വരികയാണ്. ഡോക്ടര്‍മാരുടെ പണിമുടക്കിന് ന്യായീകരണമില്ലെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.