അഫ്‌സല്‍ ഗുരു: കശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted on: March 1, 2013 1:36 pm | Last updated: March 1, 2013 at 5:53 pm
SHARE

JandK_assembly_uproar_295ജമ്മു: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. പ്രതിപക്ഷമായ പി ഡി പിക്കൊപ്പം ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സും സി പി എം അംഗവും ഈ ആവശ്യത്തില്‍ നിന്നു. പി ഡി പിയാണ് ഈ ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്.

അതേസമയം,  അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ പോഷക സംഘടനയായ മജ്‌ലിസ് മുഷാവറാത്ത് ആഹ്വാനം ചെയ്ത ബന്ദ് ഏറെക്കുറെ പൂര്‍ണം. ജനജീവിതം തടസ്സപ്പെട്ടു. കടകളും ബേങ്കുകളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മറ്റു പൊതു വാഹനങ്ങളൊന്നും നിരത്തിലില്ല.