ബജറ്റ് പൊതുജനങ്ങളെ സ്പര്‍ശിക്കുന്നില്ല: കാരാട്ട്

Posted on: March 1, 2013 1:25 pm | Last updated: March 1, 2013 at 1:25 pm
SHARE

കൊല്‍ക്കത്ത: പൊതുബജറ്റ് ഭൂരിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ നികുതി ഇളവ് കൂട്ടിയതും എണ്ണയുടെ സബ്‌സിഡി വെട്ടിക്കുറച്ചതും എന്തിനെന്ന് അദ്ദേഹം ചോദിച്ചു. കൊല്‍ക്കത്തയില്‍ സി പി എമ്മിന്റേ സംഘര്‍ഷ സന്ദേശ ജാഥ ഫ്‌ളാഗ് ഓഫ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രാളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി വെട്ടിക്കുറച്ചത് ജനങ്ങള്‍ക്ക് വലിയ ഭാരമായി തീരുമെന്നും കാരാട്ട് പറഞ്ഞു.