ജെയ്റ്റ്‌ലിയുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ഷിന്‍ഡെ

Posted on: March 1, 2013 1:16 pm | Last updated: March 2, 2013 at 12:35 pm
SHARE

Sushilkumar_Shindeന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഫോണ്‍ സംഭാഷണം ചര്‍ത്താനുള്ള ശ്രമം മാത്രമാണ് നടന്നതെന്ന് ഷിന്‍ഡെ രാജ്യസഭയെ അറിയിച്ചു. ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളിന്റെ സഹായത്തോടെയാണ് ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടന്നതെന്നും ഷിന്‍ഡെ പറഞ്ഞു. സ്വകാര്യ ഡിറ്റക്ടീവായ അനുരാഗ് സിംഗിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് മൂന്ന് പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടും ആരോപണവിധേയനാണ് അനുരാഗ്.