എന്‍ഡോസള്‍ഫാന്‍ സമരത്തിന് എസ് എസ് എഫ് ഐക്യദാര്‍ഢ്യം

Posted on: March 1, 2013 11:06 am | Last updated: March 15, 2013 at 8:36 am
SHARE

കാസര്‍കോട്: തുടര്‍ച്ചയായ പതിനൊന്നാം ദിവസത്തിലേക്ക് കടന്ന എന്‍ഡോസള്‍ഫാന്‍ ജനകീയ പീഡിത മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് എസ് എഫ് നഗരത്തില്‍ പ്രകടനം നടത്തി. സമരത്തെ അവഗണിച്ച് തോല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ എസ് എസ് എഫ് പ്രതിഷേധിച്ചു. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പരിഹസിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പൂര്‍ണമായി നടപ്പിലാക്കണം. അഞ്ച് വര്‍ഷം കൊണ്ട് പുനരിധിവാസം നിര്‍ത്തിവെക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്മാറണം. എസ് എസ് എഫ് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍, സെക്രട്ടറി സിദ്ധീഖ് പൂത്തപ്പലം, എസ് വൈ എസ് സെക്രട്ടറിമാരായ ഹസ്ബുല്ല തളങ്കര, അശ്‌റഫ് കരിപ്പോടി പ്രസംഗിച്ചു.