ശരീഅത്ത് ഇല്ലാത്ത ത്വരീഖത്തുകള്‍ ഇസ്ലാമികമല്ല;സമസ്ത

Posted on: March 1, 2013 8:13 am | Last updated: March 2, 2013 at 10:07 am
SHARE

കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെ ഉള്‍ക്കൊള്ളാത്ത ത്വരീഖത്തുകള്‍ ഇസ്‌ലാമികമല്ലെന്നും ശരീഅത്ത് അംഗീകരിക്കാത്ത തെറ്റായ ത്വരീഖത്തുകാരെ സമൂഹം തിരിച്ചറിയണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി.
ഇസ്‌ലാമിന്റെ ആധ്യാത്മിക മാര്‍ഗമാകുന്ന ത്വരീഖത്തിനെ ജീവിതോപാധിയാക്കി മതനിയമങ്ങളെ യുക്തി കൊണ്ട് വിമര്‍ശിക്കുന്നവരാണ് ആത്മീയത ചമയുന്ന ഇത്തരക്കാര്‍. ഇല്ലാത്ത അമാനുഷികത ചാര്‍ത്തി സമൂഹത്തില്‍ സ്വന്തം സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കാനുള്ള ആത്മീയചൂഷകരുടെ പ്രവര്‍ത്തനം ആശാസ്യമല്ലെന്നും മുശാവറ വ്യക്തമാക്കി.
ആത്മീയത ചൂഷണം ചെയ്ത് സമൂഹത്തെ വഴിതെറ്റിക്കുന്ന വ്യാജ ത്വരീഖത്തുകാരെയും ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരു പറഞ്ഞ് നടത്തുന്ന ചികിത്സയിലൂടെ മനുഷ്യരെ വഴിപിഴപ്പിക്കുന്ന സിദ്ധന്‍മാരെയും ഒറ്റപ്പെടുത്തണമെന്നും മുശാവറ ആഹ്വാനം ചെയ്തു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ആധുനിക വിഷയങ്ങളില്‍ മുബാഹസ സംഘടിപ്പിക്കാനും തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതര്‍ക്ക് ദഅ്‌വാ പരിശീലനം നല്‍കാനും തീരുമാനിച്ചു.
സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പി വി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സ്വാഗതവും നന്ദിയും പറഞ്ഞു.