കട്ടിലിലും വീല്‍ ചെയറിലും ജീവിതം തളച്ചിട്ടവരുടെ സംഗമം ശ്രദ്ധേയമായി

Posted on: March 1, 2013 7:33 am | Last updated: March 12, 2013 at 12:22 am
SHARE

പയ്യോളി: കട്ടിലിലും വീല്‍ ചെയറിലും ജീവിതം തളച്ചിട്ടവര്‍ എല്ലാ വേദനകളും മറന്ന് തിക്കോടി കല്ലകത്ത് കടപ്പുറത്ത് സംഗമിച്ചപ്പോള്‍ ഏറെ കൗതുകവും ശ്രദ്ധേയവുമായി. തിക്കോടി ഗ്രാമീണം പാലിയേറ്റീവ് ഹോം കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച കിടപ്പുരോഗികളുടെ സംഗമമാണ് പൊതുജന ശ്രദ്ധയാകര്‍ഷിച്ചത്.
തിക്കോടി, മൂടാടി, പയ്യോളി, തുറയൂര്‍, മണിയൂര്‍ പഞ്ചായത്തുകളിലെ രോഗികള്‍ സംഗമത്തിനെത്തിയിരുന്നു.
കെ ദാസന്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുറ്റിയില്‍ ശാന്ത അധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരി സി എച്ച് മാരിയത്ത് രോഗികളുമായി സംവദിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ബി വി സറീന, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് കെ ജീവാനന്ദന്‍ മാസ്റ്റര്‍, പി വി അബ്ദുല്‍ അസീസ്, സന്തോഷ് തിക്കോടി, പി മഹമൂദ് മാസ്റ്റര്‍, നിര്‍മല മഠത്തിക്കുളങ്ങര, രമ ചെറുകുറ്റി, റുബീന ഖാലിദ്, കെ മധുസൂദനന്‍, മണിയൂര്‍ ഇ ബാലന്‍മാസ്റ്റര്‍, ചന്ദ്രശേഖരന്‍ തിക്കോടി, കെ പി രമേശന്‍, വി ഹാഷിംകോയ തങ്ങള്‍, ഇ കുമാരന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ടി ഖാലിദ് സ്വാഗതവും ഇ ശശി നന്ദിയും പറഞ്ഞു.
കെ കരുണാകരന്‍ അനുസ്മരണ സമിതി ഖത്തര്‍ കമ്മിറ്റിയും തണല്‍ ഖത്തര്‍ കമ്മിറ്റിയും വാട്ടര്‍ ബെഡുകള്‍ കൈമാറി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.