സനല്‍രാജിന്റെ മരണം: ഫോറന്‍സിക് വിദഗ്ധര്‍ പരിശോധ നടത്തി

Posted on: March 1, 2013 7:27 am | Last updated: March 12, 2013 at 12:21 am
SHARE

പയ്യോളി: സി പി എം പ്രവര്‍ത്തകന്‍ അയനിക്കാട് ചൊറിയന്‍ചാലില്‍ സനല്‍രാജിന്റെ മൃതദേഹം കിടന്നിരുന്ന റെയില്‍പാളവും പരിസരപ്രദേശവും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിമച്ചു. കോഴിക്കോട്ട് നിന്നെത്തിയ സുജിത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സനല്‍രാജിനെ അയനിക്കാട് ഇരുപത്തിനാലാം മൈലിന് സമീപമുള്ള റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരണപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
സജീവ സി പി എം പ്രവര്‍ത്തകനായ സനല്‍രാജിനെ ബി എം എസ് പ്രവര്‍ത്തകന്‍ സി ടി മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബി ജെ പി ആരോപിച്ചിരുന്നു.
അതേസമയം ആര്‍ എസ് എസും ക്രൈംബ്രാഞ്ചും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് സനല്‍രാജ് ആത്മഹത്യ ചെയ്തതെന്ന് സി പി എം കുറ്റപ്പെടുത്തുന്നു.
മകന്റെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നുണ്ട്. രേഖാമൂലമുള്ള പരാതി ലഭിച്ചില്ലെങ്കിലും പോലീസ് നടപടികള്‍ സ്വീകരിച്ചുവരുന്നതായി അറിയുന്നു.