Connect with us

Malappuram

ഒറ്റ നോട്ടത്തില്‍

Published

|

Last Updated

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിയിലെ അപാകം പരിഹരിക്കണം
മലപ്പുറം: ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷക്കുള്ള ഉത്തരവിലെ അപാകതകള്‍ ഡ്യൂട്ടി ലഭിച്ച അധ്യാപകര്‍ക്ക് പരീക്ഷണമാകുന്നു. നിരവധി അധ്യാപകരെ ജോലി ചെയ്യുന്ന സ്‌കൂളില്‍ നിന്നും 60 കിലോമീറ്ററിലധികം ദൂരെയുള്ള സ്‌കൂളുകളിലേക്കാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അധ്യാപകര്‍ ജോലി ചെയ്യുന്ന സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കാണ് പരീക്ഷാ ജോലിക്ക് നിയോഗിച്ചിരുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ തന്നെ ഹൈസ്‌കൂള്‍ യു പി ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും നടക്കുന്നതിനാല്‍ ഈ വിഭാഗങ്ങളിലെ അധ്യാപകരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ജോലിക്ക് ലഭ്യമാകാത്ത സാഹചര്യമുണ്ടെന്നും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.
വള്ളുവനാട് മഹോത്സവം
ഏപ്രില്‍ പത്ത് മുതല്‍
പെരിന്തല്‍മണ്ണ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ പത്ത് മുതല്‍ 28 വരെ വള്ളുവനാട് മഹോത്സവം നടത്താന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ നഗരസഭയുടെ പുറക് വശത്തുള്ള ബസ് സ്റ്റാന്‍ഡിനായി കണ്ടുവെച്ചിട്ടുള്ള സ്ഥലവും ചേര്‍ന്ന് ആറ് ഏക്കറോളം വരുന്ന വയലില്‍ വെച്ചാണ് പെരിന്തല്‍മണ്ണ നഗരസഭയുടെ നേതൃത്വത്തില്‍ വള്ളുവനാട് മഹോത്സവം നടത്തുന്നത്. 18 ദിവസം നീണ്ടുനില്‍ക്കുന്ന ഈ എക്‌സിബിഷനിലൂടെ വള്ളുവനാടിന്റെ പൈതൃകം ലോകത്തിന് വെളിപ്പെടുത്തുന്നതിനോടൊപ്പം ആഘോഷത്തിന്റെയും വിനോദത്തിന്റെയും ഒരു പുതുലോകവും ഒരുക്കും. പുഷ്പമേള, വിവിധ തരത്തിലുള്ള ഇന്ത്യന്‍ വിദേശ നിര്‍മിത വാഹന നിര്‍മാതാക്കളെ പങ്കെടുപ്പിച്ചുള്ള ഓട്ടോഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഭക്ഷ്യമേള തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. സാന്ത്വനം എന്ന പദ്ധതിയിലൂടെ പെരിന്തല്‍മണ്ണ നഗരസഭ ഗവ. ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാനുള്ള സാമ്പത്തികം ഈ എക്‌സിബിഷനിലൂടെ സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം, എം കെ ശ്രീധരന്‍, ടി എസ് സൈഫുദ്ദീന്‍, സി എം മാര്‍ട്ടിന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രദര്‍ശനം ഇന്ന്
മേലാറ്റൂര്‍: ആത്മീയ വിപ്ലവം ഖുര്‍ആനിലൂടെ എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് റിയാസ് കൊച്ചി ഇന്ന് വൈകുന്നേരം ഏഴിന് മേലാറ്റൂര്‍ മിനി സ്റ്റേഡിയത്തില്‍ പ്രപഞ്ചത്തിലെ മഹാത്ഭുതങ്ങള്‍ വീഡിയോ ക്ലിപ്പിംഗിലൂടെ അവതരിപ്പിക്കും. ഡോ. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. ഹബീബ് കോയതങ്ങള്‍ ബുഖാരി സംബന്ധിക്കും.
മദ്യ വിരുദ്ധ പ്രതിജ്ഞ
നിലമ്പൂര്‍: കരുളായി വാരിക്കല്‍ യൂനിറ്റ് എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മദ്യവിരുദ്ധ പ്രതിജ്ഞാ സമ്മേളനവും സെക്ടര്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കും. ഐ ശ്രീകുമാര്‍, കെ പി ഷറഫുദ്ദീന്‍, സി മിദ്‌ലാജ്, കെ വി ഷോണ്‍, റിയാസ്ബാബു, കെ പി ജമാല്‍, ടി പി ശംസുദ്ദീന്‍ സംബന്ധിക്കും.
സ്വാഗതം ചെയ്തു
മഞ്ചേരി: ഭാഷാ അധ്യാപകരെ പ്രധാനാധ്യാപകരായി പ്രമോട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മഞ്ചേരി ഉപജില്ലാ ഹിന്ദി അക്കാദമിക് കൗണ്‍സില്‍ യോഗം സ്വാഗതം ചെയ്തു. മഞ്ചേരി ബി ആര്‍ സിയില്‍ ചേര്‍ന്ന യോഗത്തില്‍ എം അലവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ജീലാനി അനുസ്മരണം
മോങ്ങം: ചെറുവത്തൂര്‍ യൂനിറ്റ് ജീലാനി അനുസ്മരണവും ദുആ സമ്മേളനവും ഇന്ന് വൈകിട്ട് ഏഴിന് നടക്കും. നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കൊട്ടുക്കര തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും.
എസ് വൈ എസ് ഭാരവാഹികള്‍
കൊണ്ടോട്ടി: മുക്കൂട് ശാഖാ ഭാരവാഹികള്‍: ജംഷീദ് സഖാഫി(പ്രസി), സി റഫീഖ്, അബ്ദുല്‍ വാഹിദ് അഹ്‌സനി(വൈസ്. പ്രസി), കെ ടി അശ്‌റഫ്, കെ ഹനീഫ, എ ടി ഇബ്‌റാഹീം കുട്ടി(സെക്ര), കെ ഹമീദ്(ട്രഷറര്‍)
കൊണ്ടോട്ടി യൂണിറ്റ്് ഭാരവാഹികള്‍: പി മാനു മുസ് ലിയാര്‍(പ്രസി. ), ഇ കെ ഖാസിംബാവ ഹാജി, എടക്കോട് മുഹമ്മദ് കുട്ടി(വൈ. പ്രസി.), പഴേരി ഹനീഫ(ജന.സെക്ര.), ഹാഫിള് ഹസീബ്, ഫാഇസ്(ജോ.സെക്ര), വി പി അബ്ബാസ് (ട്രഷറര്‍).
പൂക്കോട്ടൂര്‍ സര്‍ക്കിള്‍ ഭാരവാഹികള്‍: പി അബൂബക്കര്‍ തങ്ങള്‍(പ്ര.), കെ നജ്മുദ്ദീന്‍ സഖാഫി, അഹ്മദ് കുട്ട്യാലി സഖാഫി (വൈ. പ്ര.), ജെ അബ്ദുല്‍ അസീസ് സഖാഫി പുല്ലാര ( ജ.സെ.) ഹബീബ് പള്ളിമുക്ക്, നജീബ് വള്ളുവമ്പ്രം(സെ.) ഹംസ സഖാഫി(ട്രഷറര്‍).