Connect with us

Malappuram

മലയോര മേഖലയില്‍ വയല്‍ നികത്തല്‍ വ്യാപകം

Published

|

Last Updated

നിലമ്പൂര്‍: നിയമം നോക്കുകുത്തിയാക്കി മലയോര മേഖലയില്‍ വയല്‍ നികത്തല്‍ വ്യാപകമാകുന്നു. വില്ലേജുകള്‍ കേന്ദ്രീകരിച്ച് ഡാറ്റാ ബേങ്ക് രൂപവത്കരിച്ച് വയല്‍ നികത്തല്‍ തടയാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും വയല്‍ നികത്തലിന് ഒട്ടും കുറവില്ല. ജില്ലയില്‍ കൂടുതല്‍ നെല്ല് ഉത്പാദിപ്പിച്ചിരുന്ന നിലമ്പൂര്‍ താലൂക്കില്‍ നെല്‍കൃഷി അപൂര്‍വമായി മാറിയിട്ടുണ്ട്.
ഓരോ വില്ലേജുകളിലും അഞ്ച് വര്‍ഷത്തിനിടെ 500ഓളം ഏക്കര്‍ നെല്‍ വയലുകളാണ് നികത്തപ്പെട്ടത്. മേഖലയിലെ പ്രധാന പാടശേഖരങ്ങളെല്ലാം നികത്തപ്പെട്ടിട്ടുണ്ട്. നെല്‍വയലുകള്‍ നികത്തുന്നത് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നിയമ നിര്‍മാണം നടന്നുകൊണ്ടിരിക്കുമ്പോഴും പല ഭാഗത്തും ഉദ്യോഗസ്ഥര്‍ വയല്‍ നികത്താന്‍ സഹായം ചെയ്യുന്നുണ്ട്.

Latest