ആദിവാസികളുടെ ഭവന നിര്‍മാണം താളം തെറ്റുന്നു

Posted on: March 1, 2013 6:42 am | Last updated: March 14, 2013 at 12:41 pm
SHARE

കാളികാവ്: ദുര്‍ബല വിഭാഗങ്ങളായ ആദിവാസികള്‍ക്ക് അനുവദിക്കുന്ന വീടുകളുടെ നിര്‍മാണം ഏറ്റെടുക്കാനാളില്ലാത്തത് കാടിന്റെ മക്കള്‍ക്ക് ദുരിതമാവുന്നു. കാളികാവ് പഞ്ചായത്തിലെ അടക്കാകുണ്ട് പട്ടാണിത്തരിശ് കോളനിയിലെ പുള്ളിമാന്‍ തരിശ് മാതി, ശങ്കരന്‍ മാതി എന്നിവരുടെ വീടുകളുടെ നിര്‍മാണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ കുടംബങ്ങള്‍ക്ക് പ്രത്യേക പരഗണ അര്‍ഹിക്കുന്ന പട്ടിക വിഭഗങ്ങള്‍ക്കുള്ള പദ്ധതിയിലാണ് വീടുകള്‍ അനുവദിച്ചത്. രണ്ടര ലക്ഷം രുപ വീതമാണ് വിടിന് ഫണ്ട്. ആദ്യ ഗഡുവായി കഴിഞ്ഞ ദിവസം 37500 രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക കൈപറ്റാനോ ഇവരുടെ വീട് പ്രവൃത്തി തുടങ്ങാനോ ഒരു സംവിധാനവും ഇതേ വരെ ആയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ട്രൈബല്‍ സെക്ടറല്‍ ഓഫീസര്‍ കാളികാവ് ഗ്രാമ പഞ്ചായത്ത് അധികൃതരുമായ ബന്ധപ്പെട്ടുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നാണ് അറിയുന്നത്. ഗ്രാമ പഞ്ചാത്ത് തന്നെ ഇക്കാര്യത്തില്‍ സംവിധാനം ഉണ്ടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.