റെയില്‍വേ ബജറ്റില്‍ അമിതപ്രതീക്ഷയില്ല: ആര്യാടന്‍

Posted on: February 24, 2013 1:56 pm | Last updated: February 24, 2013 at 5:49 pm

03082_185973

പാലക്കാട്: കേന്ദ്ര റെയില്‍വെ ബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ പ്രതിഫലിക്കുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഓള്‍ ഇന്ത്യാ സ്‌റ്റേഷന്‍ മാസ്റ്റേഴ്‌സ് അസോസിയേഷന്‍ വജ്ര ജൂബിലി സമ്മേളനം ഒലവക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും റെയില്‍വെ സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ വല്ലതും കിട്ടിയാല്‍ ലാഭം എന്നുമാത്രമേ കരുതുന്നുള്ളു. ഡീസലിന്റെ വിലവര്‍ധനവും സബ്‌സിഡി എടുത്തുകളഞ്ഞതും റെയില്‍വെ ഉള്‍പ്പെടെ മൊത്തം ഗതാഗതസംവിധാനത്തെയും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബജറ്റിന് മുന്നോടിയായി 2004 മുതല്‍ 2012-13 വരെയുള്ള കാര്യങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനവുമായി മുഖ്യമന്ത്രിയോടൊപ്പം റെയില്‍വെ മന്ത്രിയെ കണ്ട് രണ്ടരമണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് ‘ാഗങ്ങളായാണ് നിവേദനം നല്‍കിയത്. 2005 മുതല്‍ 2012 വരെ അതാത് റെയില്‍വെ മന്ത്രിമാര്‍ ബജറ്റില്‍ കേരളത്തിനുവേണ്ടി പ്രഖ്യാപിച്ച പദ്ധതികളായിരുന്നു ഒരു ഭാഗം. ഇതില്‍ നടപ്പാക്കിയവയായിരുന്നു രണ്ടാംഭാഗം. നടപ്പാക്കാത്തതും പുതുതായി ആവശ്യമുള്ളതുമായ കാര്യങ്ങളാണ് മൂന്നാംഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പക്ഷേ റെയില്‍വെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത് ബജറ്റില്‍ പ്രതിഫലിക്കുമെന്ന് തോന്നുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു