മാവോവാദി സാന്നിധ്യം-നിലമ്പൂര്‍ വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം എത്തി

Posted on: February 24, 2013 12:38 pm | Last updated: February 24, 2013 at 11:35 pm

THUNDER BOLTമലപ്പുറം; നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിക്കടുത്ത മുണ്ടേരി എസ്‌റ്റേറ്റില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ തുടങ്ങി. ഇന്റലിജന്‍സ് ഏ.ഡി.ജി.പി,ഐ.ജി എന്നിവര്‍ ഉച്ചയോടെ നിലമ്പൂരിലെത്തും.കഴിഞ്ഞ ഒരാഴ്ചക്കിടെ സംഘാംഗങ്ങളെ മുണ്ടേരി, മരുത ഭാഗങ്ങളില്‍ കണ്ടതായി പോലീസിന് വിവരം നല്‍കിയിരുന്നു. ആയുധധാരികളായ സംഘത്തെ പ്രദേശത്ത്കണ്ടതായി നിരവധിപേര്‍ പൊലീസിനെ അറിയിച്ചു.