ഐ ടീം സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Posted on: February 24, 2013 8:45 am | Last updated: February 24, 2013 at 8:45 am

കോഴിക്കോട്: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലകളില്‍ നടക്കുന്ന ഐ ടീം സമ്മേളനങ്ങള്‍ക്ക് തുടക്കമായി. സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച സന്നദ്ധ സംഘമായ ഐ ടീമിന്റെ ഗ്രീന്‍ , വൈറ്റ്, ബ്ലൂ കാഡറ്റുകളുടെ സംഗമമാണ് ജില്ലാതലങ്ങളില്‍ നടക്കുന്നത്. ഫറോക്ക് ചുങ്കത്ത് നടന്ന കോഴിക്കോട് ജില്ലാ ഐ ടീം സമ്മേളനത്തോടെയാണ് സംസ്ഥാനതലത്തില്‍ പരിപാടിക്ക് തുടക്കമായത്.
വരും ദിവസങ്ങളില്‍ മറ്റു ജില്ലാ കേന്ദ്രങ്ങളിലും ഐ ടീം സമ്മേളനങ്ങള്‍ നടക്കും. കാലത്ത് ഒമ്പത് മണിക്ക് ആരംഭിച്ച് വൈകീട്ട് റാലിയോടെ സമാപിക്കുന്ന വിധത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.