Connect with us

Ongoing News

കൊണ്ടോട്ടി-കൊളപ്പുറം റോഡ് പുനരുദ്ധാരണം ഇന്ന് തുടങ്ങും

Published

|

Last Updated

വേങ്ങര: എന്‍ എച്ച് 17 (66) നെയും 213 (966) നെയും ബന്ധിപ്പിക്കുന്ന കൊണ്ടോട്ടി – കൊളപ്പുറം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി കുന്നുംപുറം അങ്ങാടിയില്‍ ഇന്ന് ഉച്ചക്ക് 1.30ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.
എം എല്‍ എ മാരായ കെ മുഹമ്മദുണ്ണി ഹാജി, കെ എന്‍ എ ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും അനുവദിച്ച 18 കോടി വിനിയോഗിച്ച് 19 മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest