Connect with us

Ongoing News

പദ്ധതികള്‍ താഴെ തട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കും: ചെന്നിത്തല

Published

|

Last Updated

വേങ്ങര: സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കൊണ്ടുള്ള പ്രയോജനം താഴെ കിടയിലള്ളവര്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രാമേശ് ചെന്നിത്തല. വേങ്ങര ഗാന്ധിക്കുന്നില്‍ ഗാന്ധിഗ്രാമം പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴെ കിടയിലുള്ളവരുടെ ക്ഷേമകാര്യമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും എന്നാല്‍ പല പദ്ധതികളും യഥാര്‍ഥ അവകാശികളായ താഴെ കിടയിലുള്ളവര്‍ക്ക് ലഭ്യമാവാത്ത അവസ്ഥ നിലവിലുണ്ടെന്ന് വ്യക്തമായതായും ചെന്നിത്തല പറഞ്ഞു.
കോളനികളിലും മറ്റും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഇതിന്റെ ഭാഗമാണ് സംസ്ഥാനത്ത് 14 കോളനികളില്‍ ഗാന്ധി ഗ്രാമം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലാത്ത അഭ്യസ്ഥ വിദ്യര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest